മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിൽ ടേം വ്യവസ്ഥ നടപ്പിലാക്കണമെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ്. പരിചയസമ്പന്നത, ലീഡർ ഷിപ്പ്, പുതുമുഖം എല്ലാ കെമിസ്ട്രിയും വേണമെന്നും പി കെ ഫിറോസ് പറഞ്ഞു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഞങ്ങള്‍ ടേം വ്യവസ്ത വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ടേം വ്യവസ്ത എന്ന് പറഞ്ഞ് കുറെ പേരെ മാറ്റി നിര്‍ത്തിയാല്‍ പരിചയസമ്പന്നത നമ്മുക്ക് ഉണ്ടാവില്ല. എന്നാല്‍ തീരെ മാറ്റത്തിരുന്നാല്‍ പുതുമുഖങ്ങള്‍ക്ക് അവസരം ഉണ്ടാവില്ലയെന്നും അദ്ദേഹം പ്രതികരിച്ചു.
ഒരു നിയമസഭ ആകുമ്പോള്‍ പരിചയസമ്പന്നതയുടെയും യുവാക്കളുടെയും സ്ത്രീകളുടെയും ഒരു കെമിസ്ട്രി അവിടെ ഉണ്ടാകണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നതെന്നും പി കെ ഫിറോസ് പറഞ്ഞു.തെരഞ്ഞെടുപ്പിൽ എട്ട് മന്ത്രിമാർ പരാജയപ്പെടുമെന്നും ആദ്യം പരാജയപ്പെടുക മന്ത്രി മുഹമ്മദ് റിയാസ് ആയിരിക്കുമെന്നും പി കെ ഫിറോസ് പറഞ്ഞു. പി വി അൻവർ ബേപ്പൂരിൽ ജയിക്കുമെന്നും പി കെ ഫിറോസ് പ്രതികരിച്ചു.
