പയ്യോളി: ഇരിങ്ങൽ നന്മ സാംസ്കാരിക വേദിയുടെ വാർഷിക ജനറൽ ബോഡി യോഗം ചേർന്നു. ഒ.എൻ. ഷാജിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ബിജു പുത്തൂക്കാട്, പി.വി. ബാബു, രമേശൻ ടി. എന്നിവർ സംസാരിച്ചു. പ്രജീഷ് കുമാർ ഒ.എൻ. സ്വാഗതവും ലിജീഷ് കുമാർ കെ.കെ. നന്ദിയും രേഖപ്പെടുത്തി.
സംഘടനയുടെ പുതിയ ഭാരവാഹികളായി പ്രകാശൻ ടി.വി. (പ്രസിഡന്റ്), ലിജീഷ് കുമാർ (വൈസ് പ്രസിഡന്റ്), ബൈജു ഇരിങ്ങൽ (സെക്രട്ടറി), ബിജു പുത്തൂക്കാട് (ജോയിന്റ് സെക്രട്ടറി), രാഗേഷ് എം. (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. വരും വർഷങ്ങളിൽ സാംസ്കാരിക മേഖലയിൽ കൂടുതൽ സജീവമായ ഇടപെടലുകൾ നടത്താൻ യോഗം തീരുമാനിച്ചു.
