കൊയിലാണ്ടിയിൽ സ്കൂട്ടർ മതിലിലിടിച്ച് മൂന്ന് എം.ബി.ബി.എസ്. വിദ്യാർഥികൾ മരിച്ചു

news image
Mar 18, 2026, 1:53 am GMT+0000 payyolionline.in

കൊയിലാണ്ടി: കൊയിലാണ്ടിയിൽ നിയന്ത്രണം വിട്ട സ്കൂട്ടർ മതിലിലിടിച്ച് മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം. മലബാർ മെഡിക്കൽ കോളജിലെ എം.ബി.ബി.എസ്. വിദ്യാർഥികളായ നന്ദകിഷോർ (കൊല്ലം), അഭിയാൻ വർമ്മ (കായംകുളം), അഭിനവ് സുരേഷ് (പാലക്കാട്) എന്നിവരാണ് മരിച്ചത്.
ഇന്ന് പുലർച്ചെ രണ്ട് മണിയോടെ സംസ്ഥാന പാതയിൽ കുറുവങ്ങാട് അക്വഡറ്റിന് സമീപമായിരുന്നു അപകടം. വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന സ്കൂട്ടർ ആദ്യം ഇലക്ട്രിക് പോസ്റ്റിൽ ഇടിക്കുകയും തുടർന്ന് നിയന്ത്രണം വിട്ട് സമീപത്തെ മതിലിൽ ആഞ്ഞിടിക്കുകയുമായിരുന്നു. അപകടം നടന്ന ഉടനെ മൂവരും സംഭവസ്ഥലത്തുതന്നെ മരിച്ചു. നാട്ടുകാരും പോലീസും ചേർന്ന് ഇവരെ ഉടൻതന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം നടപടികൾക്കായി കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe