പെരുന്നാൾ ഖുതുബക്കിടെ ഇമാം കുഴഞ്ഞുവീണ് മരിച്ചു

news image
Mar 20, 2026, 8:49 am GMT+0000 payyolionline.in

ചെർപ്പുളശ്ശേരി: പെരുന്നാൾ നമസ്‌കാരത്തിന് ശേഷമുള്ള ഖുതുബ പ്രസംഗത്തിനിടെ ഇമാം കുഴഞ്ഞുവീണ് മരിച്ചു. പാലക്കാട് ചെർപ്പുളശ്ശേരി ആറ്റാശ്ശേരി മസ്ജിദ് തആവുനിലെ ഇമാം അബ്ദുൽ ഷുക്കൂർ ഖാസിമിയാണ് മരണപ്പെട്ടത്. തൊടുപുഴ സ്വദേശിയായ ഇദ്ദേഹം ദീർഘകാലമായി ഇവിടെ സേവനമനുഷ്ഠിച്ചു വരികയായിരുന്നു.

 

പെരുന്നാൾ നമസ്‌കാരം കഴിഞ്ഞ് വിശ്വാസികളെ അഭിസംബോധന ചെയ്ത് പ്രസംഗിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി കുഴഞ്ഞുവീണത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe