നന്തിയിൽ ദേശീയപാതയോരത്ത് കടയ്ക്ക് സമീപമായി ശുചിമുറി മാലിന്യം തള്ളി

news image
Mar 23, 2026, 11:59 am GMT+0000 payyolionline.in

നന്തി ബസാർ: ദേശീയപാതയിൽ നന്തി മേൽപ്പാലത്തിന് സമീപം വീണ്ടും കക്കൂസ് മാലിന്യം തള്ളി. ഞായറാഴ്ച രാത്രിയോടെയാണ് ഉസ്താദ് ഹോട്ടലിന് അടുത്തുള്ള കടകൾക്ക് സമീപം വ്യാപകമായി മാലിന്യം ഒഴുക്കിയത്. വാർഡ് മെമ്പർ സവിത രാമൻ വീട്ടിലിന്റെ ഭർത്താവ് ബാബുവിന്റെ കടയ്ക്ക് സമീപമാണ് ദുർഗന്ധം വമിക്കുന്ന രീതിയിൽ മാലിന്യം കണ്ടെത്തിയത്.

ഇവിടെ മൂന്നാം തവണയാണ് ഇത്തരത്തിൽ കക്കൂസ് മാലിന്യം തള്ളുന്നത്. തിങ്കളാഴ്ച രാവിലെ കട തുറക്കാനെത്തിയവരും പരിസരവാസികളുമാണ് രൂക്ഷമായ ദുർഗന്ധം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പരിശോധന നടത്തിയത്. മുൻപും സമാനമായ രീതിയിൽ ഇവിടെ മാലിന്യം തള്ളിയിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് കൊയിലാണ്ടി പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe