നന്തി ബസാർ: വൻമുഖം മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘത്തിന്റെ പുതിയ ഡയറക്ടർ ബോർഡ് അംഗങ്ങളെയും ഭാരവാഹികളെയും തിരഞ്ഞെടുത്തു. യു.വി. മാധവൻ പ്രസിഡന്റായും യു.കെ. ഹമീദ് വൈസ് പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടു. റൗസി ബഷീറാണ് സംഘത്തിന്റെ പുതിയ സെക്രട്ടറി.
കോഴിക്കോട് സഹകരണ സംഘം ഓഫീസിലെ ഉദ്യോഗസ്ഥരുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് തിരഞ്ഞെടുപ്പ് നടപടികൾ നടന്നത്. യു.വി. മാധവൻ, യു.കെ. ഹമീദ്, കാസിം യു.വി., വി.കെ. ഇസ്മയിൽ, റൗസി ബഷീർ, സഫിയ അഹമ്മദ് എന്നിവരടങ്ങുന്ന ആറംഗ ഭരണസമിതിയാണ് വരും കാലയളവിൽ സംഘത്തിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുക.
