കൊയിലാണ്ടിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; സിവിൽ ഡിഫൻസ് അംഗമായ യുവാവ് മരിച്ചു

news image
Apr 6, 2026, 6:11 am GMT+0000 payyolionline.in

കൊയിലാണ്ടി: കൊയിലാണ്ടി സ്റ്റേറ്റ് ബാങ്കിന് സമീപം രണ്ട് ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കോമത്ത്കര സ്വദേശിക്ക് ദാരുണാന്ത്യം. തോട്ടത്തിൽ താഴെ സുബിലാഷ് (42) ആണ് മരിച്ചത്. കൊയിലാണ്ടി ആശുപത്രിയിലെ സിവിൽ ഡിഫൻസ് അംഗമായിരുന്നു.ശനിയാഴ്ച രാത്രി ഒമ്പത് മണിയോടെയായിരുന്നു അപകടം. സുബിലാഷ് ഭക്ഷണം വാങ്ങി മടങ്ങുന്നതിനിടെ കോഴിക്കോട് ഭാഗത്തുനിന്ന് വന്ന ഡ്യൂക്ക് ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിന് പിന്നാലെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. വെന്റിലേറ്ററിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയവെ ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് മരണം സംഭവിച്ചത്.വാസുവിന്റെയും ലീലയുടെയും മകനാണ്. ഭാര്യ: വിധു. മകൻ: ധാൻവിക്. സഹോദരൻ: സുധി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe