പേരാമ്പ്ര: പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഫാത്തിമ തഹ്ലിയക്കെതിരെ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകി മുയിപ്പോത്ത് സ്വദേശി ധനിഷ് അഹമ്മദ്. സമൂഹ മാധ്യമങ്ങളിലൂടെ വിദ്വേഷ പ്രചാരണം നടത്തുന്നുവെന്ന് കാട്ടിയാണ് പരാതി നൽകിയത്. അടിയന്തിരമായി നടപടിയെടുക്കണമെന്ന് പരാതിയിൽ ആവശ്യപ്പെടുന്നു.
വീടുകളിൽ ചെന്ന് സമുദായം പറഞ്ഞ് വോട്ട് അഭ്യർത്ഥിച്ചുവെന്ന് കാട്ടി നേരത്തെ കീഴരിയൂർ സ്വദേശിനി സഫീറ പരാതി നൽകിയിരുന്നു. സ്ഥാനാർത്ഥിയുടെ കൂടെ ഉണ്ടായിരുന്ന ആളുകളാണ് സമുദായത്തിന്റെ പേരിൽ വോട്ട് അഭ്യർത്ഥിച്ചത്. മുസ്ലിം കുട്ടി സഭയിലേക്ക് വരണം എന്ന രീതിയിലാണ് അവർ പറഞ്ഞുവന്നത്. വർഗീയത എന്നതിലേക്കാണ് അവർ കൊണ്ടുവന്നത്. എന്നാൽ വർഗീയത വേണ്ട എന്ന ബോധ്യത്തിലാണ് താൻ പരാതി കൊടുത്തതെന്നായിരുന്നു സഫീറ വിശദീകരിച്ചത്.
