നമ്പ്യാക്കൽ തോടിൽ ശുചിമുറി മാലിന്യം തള്ളി; ദുർഗന്ധം മൂലം ജനങ്ങൾ ദുരിതത്തിൽ

news image
Apr 13, 2026, 3:00 pm GMT+0000 payyolionline.in

വിയ്യൂർ: വിയ്യൂർ നെല്ല്യാടി റോഡ് അണ്ടർപാസിന് സമീപമുള്ള നമ്പ്യാക്കൽ തോടിൽ സാമൂഹ്യവിരുദ്ധർ കക്കൂസ് മാലിന്യം തള്ളി. ഇന്നലെ രാത്രിയോടെയാണ് തോട് പൂർണ്ണമായും വൃത്തിഹീനമാക്കുന്ന രീതിയിൽ മാലിന്യം നിക്ഷേപിച്ചത്. കൃഷി ആവശ്യങ്ങൾക്കായി പ്രദേശത്തെ കർഷകർ പ്രധാനമായും ആശ്രയിക്കുന്ന തോടാണിത്.

മാലിന്യം തള്ളിയതിനെത്തുടർന്ന് പ്രദേശത്ത് കടുത്ത ദുർഗന്ധം വമിക്കുന്നത് പരിസരവാസികളെയും വഴിയാത്രക്കാരെയും ഒരുപോലെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. സംഭവത്തിൽ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വാർഡ് കൗൺസിലർ അഡ്വ. പി.ടി. ഉമേന്ദ്രൻ നഗരസഭ സെക്രട്ടറിക്ക് പരാതി നൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe