വാങ്ങിയത് ലഹരി, ഗൂഗിൾ പേ ഇല്ലെന്ന് പറഞ്ഞ് വയോധികനായ കട ഉടമയ്ക്ക് നേരെ അതിക്രമവും, രണ്ട് പേർ അറസ്റ്റിൽ

news image
Apr 14, 2026, 12:32 pm GMT+0000 payyolionline.in

തിരുവനന്തപുരം: സാധനം വാങ്ങി പണം നൽകുന്നതുമായി ബന്ധപ്പട്ടുണ്ടായ തർക്കത്തിൽ വയോധികനായ കട ഉടമയെ മർദിച്ച യുവാക്കൾ പിടിയിൽ. പണം നൽകാൻ ഗൂഗിൾ പേ ഇല്ലാത്തതു സംബന്ധിച്ചുള്ള തർക്കത്തിനൊടുവിലാണ് വയോധികനായ പെട്ടിക്കട ഉടമയെ യുവാക്കൾ ആക്രമിച്ച് പരിക്കേൽപ്പിച്ചത്. ഞായറാഴ്ച രാത്രി വാഴമുട്ടത്തായിരുന്നു സംഭവം. വാഴമുട്ടം സ്വദേശി വിഷ്ണു(28), സുഹൃത്ത് കൊട്ടാരക്കര എഴുകോൺ സ്വദേശി വൈശാഖ് (25) എന്നിവരാണ് അറസ്റ്റിലായത്. തർക്കത്തിൽ കടയും തല്ലിപ്പൊളിച്ചാണ് ഇവർ മടങ്ങിയത്. ലഹരി പദാർഥങ്ങൾ വാങ്ങിയതിനു പണം ഗൂഗിൾ പേ ആയി നൽകാൻ ശ്രമിച്ചപ്പോൾ ആ സൗകര്യം കടയിൽ ഇല്ലെന്നു പറഞ്ഞതാണ് പ്രകോപനമെന്ന് തിരുവല്ലം പൊലീസ് പറഞ്ഞു. തുടർന്നായിരുന്നു ആക്രമണം. വിഷ്ണുവിനെതിരെ തിരുവല്ലം പൊലീസിലും വൈശാഖിനെതിരെ എഴുകോൺ പൊലീസിലും കേസുകളുണ്ടെന്നും പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe