കൗണ്ടിംഗ് സ്‌റ്റേഷനുകളിലെ മുറികൾ തുറക്കരുത്, വിവാദങ്ങൾ ഉണ്ടാക്കരുത്; കർശന നിർദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

news image
Apr 21, 2026, 5:51 am GMT+0000 payyolionline.in

തിരുവനന്തപുരം: കൗണ്ടിംഗ് സ്റ്റേഷനുകളിലെ മുറികള്‍ തുറക്കരുതെന്ന കര്‍ശന നിര്‍ദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ ഖേല്‍ക്കറാണ് ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. സീല്‍ ചെയ്യാത്ത മുറികളും തുറക്കാന്‍ പാടില്ലെന്നാണ് നിര്‍ദ്ദേശം. സംഭവത്തില്‍ ജില്ലാ കളക്ടര്‍മാരുടെ അടിയന്തര യോഗം വിളിച്ചിരിക്കുകയാണ് രത്തന്‍ ഖേല്‍ക്കര്‍.

പേരാമ്പ്ര, നെന്മാറ സ്‌ട്രോങ്ങ് റൂം വിവാദത്തിലാണ് നടപടി. മെറ്റീരിയല്‍സ് റൂമുകള്‍ തുറന്നത് അനാവശ്യമെന്നാണ് രത്തന്‍ ഖേല്‍ക്കറുടെ അഭിപ്രായം. സംഭവത്തില്‍ രത്തന്‍ ഖേല്‍ക്കര്‍ അടിയന്തര റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. കണക്കെടുപ്പിനാണ് മുറി തുറക്കുന്നതെങ്കില്‍ വോട്ടെണ്ണല്‍ കഴിഞ്ഞിട്ട് കണക്കുകള്‍ അപ്‌ഡേറ്റ് ചെയ്താല്‍ മതിയെന്ന് രത്തന്‍ ഖേല്‍ക്കര്‍ നിര്‍ദേശിച്ചു.

 

തിരക്കിട്ട് മുറികള്‍ തുറന്ന് അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി. എന്തിന് വിവരങ്ങള്‍ തിരക്കിട്ട് അപ്‌ഡേറ്റ് ചെയ്യണമെന്നും ഏതെങ്കിലും തരത്തില്‍ മുറികള്‍ തുറന്നാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും രത്തന്‍ ഖേല്‍ക്കര്‍ പറഞ്ഞു. നിലവില്‍ പാലക്കാട് മെറ്റീരിയല്‍ സ്‌ട്രോങ്ങ് റൂം തുറക്കില്ലെന്ന് ജില്ലാ കളക്ടര്‍ വ്യക്തമാക്കിയിട്ടുണ്ട്. അസ്വാഭാവികത ഇല്ലെന്ന് ജില്ലാ കളക്ടര്‍ എം എസ് മാധവികുട്ടി മാധ്യമങ്ങളോട് വ്യക്തമാക്കി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe