അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് ഒഴിവാക്കണം; ഇതാണോ പിണറായി വിജയന്റെ പവർകട്ട് ഇല്ലാത്ത കേരളം?: വി ഡി സതീശൻ

news image
Apr 25, 2026, 8:22 am GMT+0000 payyolionline.in

തിരുവനന്തപുരം: സംസ്ഥാനത്തെ അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങിനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കൊടുംചൂടിനിടെ രാത്രികാലങ്ങളിൽ ഉൾപ്പെടെ നടത്തി വരുന്ന വൈദ്യുതി നിയന്ത്രണത്തിനെ ചോദ്യം ചെയ്യുകയാണ് വി ഡി സതീശൻ. വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തി ജനങ്ങളെ വെല്ലുവിളിക്കുകയാണ് സർക്കാർ എന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. പിണറായി വിജയനും മന്ത്രിമാരും പറഞ്ഞ പവർകട്ട് ഇല്ലാത്ത പത്ത് വർഷം ഇതാണോ എന്നും സതീശൻ പരിഹസിച്ചു.

തെരഞ്ഞടുപ്പിന് വേണ്ടി പെരും നുണയാണ് പിണറായി സർക്കാർ പറഞ്ഞതെന്നും അദേഹം ആരോപിച്ചു. അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് ഉടൻ പിൻവലിക്കണമെന്നാണ് പ്രതിപക്ഷ നേതാവ് ആവശ്യപ്പെടുന്നത്. വൈദ്യുതി നിയന്ത്രണം തുടർന്നാൽ യുഡിഎഫ് ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദേഹം കൂട്ടിച്ചേർത്തു.

അഴിമതി ലക്ഷ്യമിട്ട് സർക്കാരിലെയും വൈദ്യുതി ബോർഡിലെയും റെഗുലേറ്ററി കമ്മിഷനിലെയും ഉന്നതർ നടത്തിയ വഴിവിട്ട നീക്കങ്ങളാണ് വൈദ്യുതി പ്രതിസന്ധിയിലേക്ക് കേരളത്തെ എത്തിച്ചതെന്നും വി ഡി സതീശൻ പറഞ്ഞു. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് കുറഞ്ഞവിലയ്ക്ക് ദീർഘകാലത്തേക്ക് വൈദ്യുതി വാങ്ങാനുള്ള കരാർ ഒപ്പിട്ടിരുന്നു. 465 മെഗാവാട്ട് വൈദ്യുതി യൂണിറ്റിന് ശരാശരി 4 രൂപ 29 പൈസയ്ക്ക് വാങ്ങാനുള്ള കരാറായിരുന്നു അത്. ഈ കരാറാണ് അഴിമതി മാത്രം ലക്ഷ്യമിട്ട് പിണറായി സർക്കാർ റദ്ദാക്കിയതെന്നും വി ഡി സതീശൻ ചൂണ്ടികാട്ടി. കരാർ റദ്ദാക്കിയത്തിൽ സർക്കാരിനും കെഎസ്ഇബിയിലെ ഉന്നതർക്കും പങ്കുണ്ടെന്നും അദേഹം ആരോപിച്ചു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe