കഴക്കൂട്ടത്ത് യുവതിയെ സ്പായിലെത്തിച്ച് ബലാത്സംഗം ചെയ്ത സംഭവം; സിപിഐഎം ബ്രാഞ്ച് സെക്രട്ടറി പിടിയിൽ

news image
May 9, 2026, 3:07 am GMT+0000 payyolionline.in

തിരുവനന്തപുരം: കഴക്കൂട്ടത്ത് യുവതിയെ സ്പായിലെത്തിച്ച് ബലാത്സംഗം ചെയ്ത സംഭവത്തിൽ സിപിഐഎം ബ്രാഞ്ച് സെക്രട്ടറി പിടിയിൽ. സിപിഐഎം കഴക്കൂട്ടം കൽപ്പന ബ്രാഞ്ച് സെക്രട്ടറി മേനംകുളം, ആറ്റരികത്ത് വീട്ടിൽ റിബ്‌സൺ(32) ആണ് പിടിയിലായത്. മെയ് ഒന്നിനാണ് പ്രതി യുവതിയെ ബലാത്സംഗത്തിന് ഇരയാക്കിയത്.

കഴക്കൂട്ടത്തെ സ്ഥാപനത്തിൽ ജോലി നൽകാമെന്ന് പറഞ്ഞ് യുവതിയെ വിളിച്ചുവരുത്തുകയായിരുന്നു. ഓടിരക്ഷപ്പെടാൻ ശ്രമിച്ച പെൺകുട്ടിയെ ഉപദ്രവിക്കുകയും ബലാത്സംഗത്തിന് ഇരയാക്കുകയുമായിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇടനിലക്കാരിയായ ആലപ്പുഴ സ്വദേശിയായ യുവതിയെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ജോലി നൽകാമെന്ന് പറഞ്ഞ് ആലപ്പുഴ സ്വദേശിനിയാണ് യുവതിയെ തിരുവനന്തപുരത്ത് എത്തിച്ചത്. സ്പായിൽ എത്തിയതിന് പിന്നാലെ ഇവർ റിബ്‌സണെ വിളിച്ചുവരുത്തുകയായിരുന്നു. ദുരുദ്ദേശമുണ്ടെന്ന് മനസിലാക്കിയ യുവതി ഒഴിഞ്ഞുമാറാൻ ശ്രമിച്ചെങ്കിലും ബലമായി മുറിയിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. റിബ്‌സണെ കോടതി റിമാൻഡ് ചെയ്തു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe