തിരുവനന്തപുരം: കെസി വേണുഗോപാൽ തിരുവനന്തപുരത്തത്തി. സണ്ണി ജോസഫ്, പി സി വിഷ്ണുനാഥ്, പഴകുളം മധു, കെ ജയന്ത്, പ്രവീൺ കുമാർ, മാത്യു കുഴൽനാടൻ എന്നിവർ സ്വീകരിക്കാൻ വിമാനത്താവളത്തിൽ എത്തി. മുദ്രാവാക്യം വിളിച്ചാണ് പ്രവർത്തകർ സ്വീകരിച്ചത്. ഹൈക്കമാൻഡ് തീരുമാനങ്ങൾ അനുസരിക്കുന്ന അച്ചടക്കമുള്ള പ്രവർത്തകരാണ് കേരളത്തിലെ കോൺഗ്രസ് പ്രവർത്തകരെന്ന് കെസി പറഞ്ഞു. പാർട്ടി തീരുമാനം അംഗീകരിച്ചു മുന്നോട്ടുപോകുക എന്നതാണ് ഓരോ പാർട്ടി പ്രവർത്തകന്റെയും ഉത്തരവാദിത്തമെന്നും അദ്ദേഹം പറഞ്ഞു. സൈബർ ആക്രമണങ്ങളിൽ ഒരുപാട് പിച്ചി ചീന്തിയില്ലേ എന്ന് വൈകാരിക പ്രതികരണവും നടത്തി. കഴിവുള്ള മന്ത്രിമാർ ഉണ്ടാകുമെന്നും കെസി പറഞ്ഞു. രമേശ് ചെന്നിത്തലയെ സന്ദശിച്ചേക്കുമെന്നാണ് ലഭ്യമാകുന്ന വിവരങ്ങൾ.
`ഒരുപാട് പിച്ചി ചീന്തിയില്ലേ?’; വൈകാരിക പ്രതികരണവുമായി കെസി വേണുഗോപാൽ, രമേശ് ചെന്നിത്തലയെ സന്ദർശിച്ചേക്കും
May 15, 2026, 3:05 pm GMT+0000
payyolionline.in
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ് 16ശനിയാഴ്ച പ്രവർത്തിക്കുന്ന ഒ ..
കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന്റെ ഗ്ലാസ് അടിച്ചുപൊട്ടിച്ച യുവതിയിൽ നിന്ന് 25,000 ..
