കൊയിലാണ്ടി: വ്യാപാരി വ്യവസായി ഏകോപന സമിതിയും കൊയിലാണ്ടി മർച്ചന്റ് അസോസിയേഷനും സംയുക്തമായി ഒന്നിച്ചു പ്രവർത്തിക്കാൻ തീരുമാനിച്ചു. സംഘടനകളുടെ ലയന പ്രഖ്യാപനവും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു.
വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് ബാപ്പു ഹാജി അധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്ഥാന ജനറൽ സെക്രട്ടറി ദേവസ്യ മേച്ചേരി ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ സ്വാഗതപ്രസംഗം നടത്തിയത് അമേത് കുഞ്ഞഹമ്മദ് ആയിരുന്നു. മുഖ്യതിഥിയായി പങ്കെടുത്ത യു.കെ. ചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തുകയും നറുക്കെടുപ്പ് ഉദ്ഘാടനവും സമ്മാനദാനവും നിർവ്വഹിച്ചു.
സംഘടനയുടെ പുതിയ കൊയിലാണ്ടി മണ്ഡലം ഭാരവാഹികളായി പ്രസിഡന്റ്: അമേത് കുഞ്ഞഹമ്മദ്, ജനറൽ സെക്രട്ടറി: മനീഷ് (മലബാർ ചിപ്സ്), ട്രഷറർ: ഷഹീർ (ഗാലക്സി) എന്നിവരെ തിരഞ്ഞെടുത്തു. ചടങ്ങിൽ ജില്ലാ സെക്രട്ടറി വി. സുനിൽകുമാർ, ജില്ലാ ട്രഷറർ ജിജി കെ. തോമസ്, എം. അബ്ദുൾ സലാം, മനാഫ് കാപ്പാട്, എ.വി.എം. കബീർ, അമീർ മുഹമ്മദ് ഷാജി, മൂസ ഹാജി മണിയോത്ത്, യു. അബ്ദുൾ റഹിമാൻ, ഷംസുദ്ധീൻ കന്മന, ഷംസുദ്ധീൻ എളേറ്റിൽ വട്ടോളി, രാജീവൻ കെ.എം, കെ.കെ. ഫാറൂഖ്, ഷഹീർ ഗ്യാലക്സി, മനീഷ് പി.കെ, ഷുഹൈബ് പി.കെ, കെ.കെ. നിയാസ്, പി. പവിത്രൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
