കൊയിലാണ്ടി: പ്രശസ്ത ഓട്ടൻതുള്ളൽ കലാകാരൻ മുചുകുന്ന് പത്മനാഭൻ നായർ അന്തരിച്ചു. കേരളത്തിനകത്തും പുറത്തുമായി പതിനായിരക്കണക്കിന് വേദികളിൽ തന്റെ തനതായ ശൈലിയിലൂടെ പ്രേക്ഷകരെ കയ്യിലെടുത്ത അതുല്യ കലാകാരനായിരുന്നു അദ്ദേഹം. ഓട്ടൻതുള്ളൽ രംഗത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ച് 2023-ലെ കുഞ്ചൻ നമ്പ്യാർ അവാർഡും 2024-ലെ കേരള കലാമണ്ഡലം അവാർഡും ഉൾപ്പെടെ നിരവധി പ്രമുഖ പുരസ്കാരങ്ങളും ബഹുമതികളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
ഭാര്യ: ജാനകി. മക്കൾ: ഷനില (നഴ്സ്, കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റൽ, അത്തോളി), ഷബില (കെ.എസ്.എഫ്.ഇ, വടകര), ഷൈജു. മരുമക്കൾ: മുരളീധരൻ, പത്മനാഭൻ, സുചിത്ര.
സഹോദരങ്ങൾ: പ്രഭാകരൻ, ശ്രീദേവി, രാധ, പരേതനായ സുകുമാരൻ നായർ മൂടാടി (പ്രശസ്ത ഓട്ടൻതുള്ളൽ കലാകാരൻ). അദ്ദേഹത്തിന്റെ സഹോദരൻ സുകുമാരൻ നായരും ഓട്ടൻതുള്ളൽ രംഗത്ത് ശ്രദ്ധേയനായ കലാകാരനായിരുന്നു.
