ലോകകപ്പ് ആവേശം വാനോളം; ഡി.വൈ.എഫ്.ഐ. ബിഗ് സ്‌ക്രീൻ പ്രദർശനം എൽ.ജി. ലിജീഷ് ഉദ്ഘാടനം ചെയ്തു

news image
Jun 12, 2026, 4:10 am GMT+0000 payyolionline.in

വടകര: ഡി.വൈ.എഫ്.ഐ. അറബിക് കോളേജ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സഖാവ് ബിജു നഗറിൽ ഒരുക്കിയ 2026 ലോകകപ്പ് ഫുട്ബോൾ ബിഗ് സ്‌ക്രീൻ പ്രദർശനം ഡി.വൈ.എഫ്.ഐ. ജില്ലാ സെക്രട്ടറി സഖാവ് എൽ.ജി. ലിജീഷ് ഉദ്ഘാടനം ചെയ്തു.

ബിജു നഗറിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ സംഘാടക സമിതി ചെയർമാൻ അരവിന്ദ് കുമാർ അധ്യക്ഷത വഹിച്ചു. ഡി.വൈ.എഫ്.ഐ. കോട്ടക്കൽ മേഖല സെക്രട്ടറി എൻ.ടി. നിഹാൽ, വി.ടി. അതുൽ എന്നിവർ ചടങ്ങിൽ അഭിവാദ്യം ചെയ്ത് സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി ഷഫ്നാസ് സ്വാഗതം ആശംസിച്ച ചടങ്ങിൽ ഡിവിഷൻ കൗൺസിലർ ഷർമിന നന്ദി രേഖപ്പെടുത്തി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe