മേപ്പയ്യൂർ: കൊഴുക്കല്ലൂർ ഭാവന കലാവേദിയുടെ നേതൃത്വത്തിൽ ഈ വർഷത്തെ വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. വിജയികൾക്കുള്ള കെ.ടി. പ്രഭാകരൻ മാസ്റ്റർ മെമ്മോറിയൽ അവാർഡ് ദാനവും ചടങ്ങിനോടനുബന്ധിച്ചുള്ള പഠനോപകരണ വിതരണവും വേദിയിൽ വെച്ച് നടന്നു.
ഡോ. പീയൂഷ് എം. നമ്പൂതിരിപ്പാട് ചടങ്ങ് ഉദ്ഘാടനം ചെയ്തു. കെ.ടി. വിനോദൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ മേപ്പയ്യൂർ പോലീസ് സബ് ഇൻസ്പെക്ടർ ശ്രീജിത്ത് പി.കെ. മുഖ്യാതിഥിയായിരുന്നു.
കെ.ടി. ബാബു, സി.പി. വിനോദൻ, കെ.എം. കുഞ്ഞമ്മദ് മദനി, സി.കെ. ശ്രീധരൻ മാസ്റ്റർ, അമ്പാടി കുഞ്ഞിക്കണ്ണൻ മാസ്റ്റർ, പി.കെ. രതീഷ് എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സി.കെ. ജലീൽ സ്വാഗതവും മുനീബ് മേപ്പയ്യൂർ നന്ദിയും രേഖപ്പെടുത്തി.
