സി.പി.ഐ.(എം) ഓയിൽ മിൽ ബ്രാഞ്ചിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികളെ അനുമോദിച്ചു

news image
Jun 24, 2026, 5:38 am GMT+0000 payyolionline.in

ഇരിങ്ങൽ: 2025-26 അധ്യയന വർഷത്തെ എൽ.എസ്.എസ്, യു.എസ്.എസ്, എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ സി.പി.ഐ.(എം) ഓയിൽ മിൽ ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു.

അനുമോദന ചടങ്ങ് സി.പി.ഐ.(എം) ഇരിങ്ങൽ ലോക്കൽ സെക്രട്ടറി പി. ഷാജി ഉദ്ഘാടനം ചെയ്തു. പ്രമോദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്രാഞ്ച് സെക്രട്ടറി കെ.പി. പത്മിനി സ്വാഗതം ആശംസിച്ചു.

വിവിധ പരീക്ഷകളിൽ മികച്ച വിജയം നേടിയ പ്രദേശത്തെ വിദ്യാർത്ഥികൾക്കുള്ള ഉപഹാരങ്ങൾ ചടങ്ങിൽ വിതരണം ചെയ്തു. കെ.കെ. രമേശൻ, പയ്യോളി നഗരസഭാ ഡിവിഷൻ കൗൺസിലർ വിവേക് ടി.എം. എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. രജിത നന്ദി രേഖപ്പെടുത്തി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe