ഓട്ടോ ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു.) പയ്യോളി ഏരിയ സമ്മേളനം ജൂലൈ 5-ന്; സംഘാടക സമിതി രൂപീകരിച്ചു

news image
Jun 24, 2026, 11:47 am GMT+0000 payyolionline.in

പയ്യോളി: ഓട്ടോ ടാക്സി ആൻഡ് ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു.) പയ്യോളി ഏരിയ സമ്മേളനം ജൂലൈ 5-ന് നടക്കും. സമ്മേളനത്തിന്റെ വിജയകരമായ നടത്തിപ്പിനായി സംഘാടക സമിതി രൂപീകരിച്ചു.

സി.ഐ.ടി.യു. ഓഫീസിൽ വെച്ച് നടന്ന സംഘാടക സമിതി രൂപീകരണ യോഗം സി.ഐ.ടി.യു. കോഴിക്കോട് ജില്ലാ സെക്രട്ടറി കെ.കെ. മമ്മു ഉദ്ഘാടനം ചെയ്തു. ബിജു കളത്തിൽ യോഗത്തിൽ അധ്യക്ഷത വഹിച്ചു. ഭാരവാഹികളായി കെ.ടി. ലിഗേഷ് (ചെയർമാൻ), നൗഫൽ (കൺവീനർ), ശ്രീജിത്ത് (ട്രഷറർ), എന്നിവരെ യോഗം തിരഞ്ഞെടുത്തു:

രൂപീകരണ യോഗത്തിൽ എ.കെ. ഷൈജു, പി.വി. മനോജൻ, എൻ.സി. മുസ്തഫ, ഗിനീഷ് ബാബു, ഷിംനേഷ്, നൗഫൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സജീവൻ സ്വാഗതവും വിനോദൻ നന്ദിയും രേഖപ്പെടുത്തി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe