പള്ളിക്കര: പുലരി സ്വയം സഹായ സംഘം പള്ളിക്കരയുടെ ഉദ്ഘാടനവും പ്രദേശത്തെ എൽ.എസ്.എസ്. (LSS), യു.എസ്.എസ്. (USS), എസ്.എസ്.എൽ.സി. (SSLC), പ്ലസ് ടു (+2) പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും ആരോഗ്യ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദീപ ഡി. ഓൾഗ നിർവ്വഹിച്ചു.
ചടങ്ങിൽ പുലരി സ്വയം സഹായ സംഘം പ്രസിഡന്റ് ഫിറോസ് ഇ.കെ. അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നിഷ പി.പി., മൂന്നാം വാർഡ് മെമ്പർ അജ്മൽ മാടായി, നാലാം വാർഡ് മെമ്പർ ദിബിഷ, രണ്ടാം വാർഡ് മെമ്പർ ശോഭ കെ.കെ. എന്നിവർ ചടങ്ങിൽ സംബന്ധിച്ച് സംസാരിക്കുകയും ചെയ്തു.
തുടർന്ന് മേലടി കമ്മ്യൂണിറ്റി ഹെൽത്ത് ഇൻസ്പെക്ടർ ഷീബ എം. ആരോഗ്യ ബോധവൽക്കരണ ക്ലാസ് എടുത്തു സംസാരിച്ചു. ചടങ്ങിൽ പുലരി സെക്രട്ടറി രാജേഷ് എം.ടി. സ്വാഗതവും, ട്രഷറർ ഷിബിൽ കെ.പി. നന്ദിയും രേഖപ്പെടുത്തി.
