വട്ടിയത്ത് കാദർ മഹ്മൂദ് അനുസ്മരണ സമ്മേളനം നടത്തി

news image
Jul 6, 2026, 2:50 am GMT+0000 payyolionline.in

നന്തി ബസാർ: മുടാടി പഞ്ചായത്തിലെ മുൻകാല മുസ്ലിം ലീഗ് നേതാവായിരുന്ന വട്ടിയത്ത് കാദർ മഹ്മൂദിന്റെ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. കടലൂർ ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നുസ്രത്തുൽ ഇസ്ലാം മദ്രസ്സയിലാണ് സമ്മേളനം ചേർന്നത്. മുടാടി പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് സി.കെ. അബൂബക്കർ പരിപാടി ഉദ്ഘാടനം ചെയ്തു.

ശാഖാ പ്രസിഡന്റ് പി.കെ. ഫിറോസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ദഅവ കോളേജ് പ്രിൻസിപ്പൽ തഖ്‌യുദ്ദീൻ ഹൈത്തമി അനുസ്മരണ ഭാഷണവും പ്രാർത്ഥനയും നടത്തി.

മുൻകാല നേതാക്കളായ അമ്പട്ടാരി മൊയ്തു, കെ.പി. ഇബ്രാഹിം കുട്ടി, എൻ.കെ. ഇബ്രാഹിം എന്നിവരും സി. ബഷീർ ദാരിമി, കെ.പി. കരീം, പി.പി. കരീം, ഒ.കെ. ഖാസിം (ബഹ്റൈൻ), നബീൽ നന്തി (ഖത്തർ), ഒ.കെ. മുസ്തഫ (കുവൈറ്റ്), ജഅഫർ നിലയെടുത്ത് (ദുബൈ) തുടങ്ങിയവരും പങ്കെടുത്തു സംസാരിച്ചു. മുസ്ലിം ലീഗ് ശാഖാ സെക്രട്ടറി റഫീഖ് പുത്തലത്ത് സ്വാഗതവും കൊവ്വുമ്മൽ ഇസ്മയിൽ നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe