ബാലുശ്ശേരി: കൊയിലാണ്ടി – താമരശ്ശേരി സംസ്ഥാനപാതയിലുണ്ടായ വാഹനാപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. വട്ടോളി ബസാറിൽ കാറും ഗുഡ്സ് വാനും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ചൊവ്വാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം.
താമരശ്ശേരി ഭാഗത്തുനിന്ന് വരികയായിരുന്ന കാറും ബാലുശ്ശേരി ഭാഗത്തുനിന്ന് പോവുകയായിരുന്ന വാനും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ഇരുവാഹനങ്ങളുടെയും മുൻഭാഗം പൂർണ്ണമായും തകർന്ന നിലയിലാണ്.
അപകട ശബ്ദം കേട്ട്, സമീപത്ത് ലോകകപ്പ് ഫുട്ബോൾ മത്സരം കണ്ടുകൊണ്ടിരുന്ന യുവാക്കൾ ഉടനടി സംഭവസ്ഥലത്തേക്ക് ഓടിയെത്തുകയായിരുന്നു. ഇവരുടെ നേതൃത്വത്തിലാണ് പരിക്കേറ്റവരെ പുറത്തെടുത്ത് ആശുപത്രികളിൽ എത്തിച്ചത്.
