പയ്യോളി ഗവ. ടെക്നിക്കൽ ഹൈസ്കൂളിൽ ഉന്നത വിജയികളെ അനുമോദിച്ചു; അവാർഡുകൾ വിതരണം ചെയ്തു

news image
Jul 9, 2026, 4:00 am GMT+0000 payyolionline.in

പയ്യോളി: ഇക്കഴിഞ്ഞ ടി.എച്ച്.എസ്.എൽ.സി (THSLC) പരീക്ഷയിൽ മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികൾക്കായി പയ്യോളി ഗവ. ടെക്നിക്കൽ ഹൈസ്കൂളിൽ അനുമോദനവും അവാർഡ് വിതരണവും സംഘടിപ്പിച്ചു.

അനുമോദന പരിപാടിയുടെ ഉദ്ഘാടനം പയ്യോളി മുൻസിപ്പൽ വൈസ് ചെയർമാൻ സി.പി. മുജേഷ് ശാസ്ത്രി നിർവ്വഹിച്ചു. ഉന്നത വിജയം കരസ്ഥമാക്കിയ അലൻ ദേവ്, ആദിഷ് മുഹമ്മദ്, മുഹമ്മദ് ജാസിം എന്നീ വിദ്യാർത്ഥികൾക്കുള്ള മെമെന്റോ വൈസ് ചെയർമാൻ വിതരണം ചെയ്തു. ഇതിനൊപ്പം കഴിഞ്ഞ അക്കാദമിക വർഷത്തിൽ എട്ട്, ഒൻപത് ക്ലാസ്സുകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെയും ചടങ്ങിൽ വെച്ച് അനുമോദിച്ചു.

സ്കൂൾ സൂപ്രണ്ട് അബ്ദുൾ ഷെരീഫ് സ്വാഗതം ആശംസിച്ച ചടങ്ങിൽ പി.ടി.എ വൈസ് പ്രസിഡന്റ് ഹേമചന്ദ്രൻ അധ്യക്ഷത വഹിച്ചു. അധ്യാപകരായ ഉദയൻ, ഷീജ കെ.എം, അനൂപ് എന്നിവർ വിദ്യാർത്ഥികൾക്ക് ആശംസകൾ നേർന്നു സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി പ്രമോദ് ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe