ദേശീയപാതയിൽ കൊല്ലത്ത് നിയന്ത്രണം വിട്ട കാർ ബോട്ടിൽ ബൂത്തിലേക്ക് ഇടിച്ചുകയറി അപകടം

news image
Jul 9, 2026, 10:41 am GMT+0000 payyolionline.in

കൊയിലാണ്ടി: ദേശീയപാതയിൽ കൊയിലാണ്ടിക്ക് സമീപം കൊല്ലത്ത് നിയന്ത്രണം വിട്ട കാർ നഗരസഭയുടെ ബോട്ടിൽ ബൂത്തിലേക്ക് ഇടിച്ചുകയറി. ഇന്ന് വൈകുന്നേരം 3.10-ഓടെയായിരുന്നു സംഭവം. കൊയിലാണ്ടിയിൽ നിന്നും പയ്യോളി ഭാഗത്തേക്ക് പോകുകയായിരുന്ന മൂടാടി സ്വദേശിയുടെ കാറാണ് അപകടത്തിൽപ്പെട്ടത്.

ദേശീയപാതയിൽ വടകര ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പിന് സമീപം സ്ഥാപിച്ചിരുന്ന ബോട്ടിൽ ബൂത്തിലേക്കാണ് കാർ പാഞ്ഞുകയറിയത്. വാഹനം ഓടിക്കുന്നതിനിടെ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ബസ് സ്റ്റോപ്പിലും ബൂത്തിന് സമീപത്തും അപകടസമയത്ത് ആളുകൾ ഇല്ലാതിരുന്നതിനാൽ വലിയൊരു ദുരന്തമാണ് വഴിമാറിയത്. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe