നിരക്ക് പരിഷ്കരിക്കണം; സംസ്ഥാനത്തെ ഓൺലൈൻ ടാക്സി ഡ്രൈവർമാർ അനിശ്ചിതകാല സമരത്തിലേക്ക്

news image
Jul 16, 2026, 1:16 pm GMT+0000 payyolionline.in

നിരക്ക് പരിഷ്കരിക്കണം ആവശ്യപ്പെട്ട് സംസ്ഥാനത്തെ ഓൺലൈൻ ടാക്സി ഡ്രൈവർമാർ അനിശ്ചിതകാല ഓഫ് ലൈൻ സമരത്തിലേക്ക്. ഉബർ.ഒല,റാപിഡോ, കേരള സവാരി തുടങ്ങിയ ഓൺലൈൻ പ്ലാറ്റ്ഫോമുകൾക്ക് എതിരെയാണ് ഡ്രൈവർമാരുടെ സമരം.

ന്യായമായ നിരക്ക് പരിഷ്കരണം, ഡ്രൈവർമാരുടെ ക്ഷേമം, നിയമവിരുദ്ധ ബൈക്ക് ടാക്സി അവസാനിപ്പിക്കൽ ഉൾപ്പെടെ 11 ആവശ്യങ്ങൾ മുന്നോട്ട് വെച്ചാണ് സംസ്ഥാനത്തെ ഓൺലൈൻ ടാക്സി ഡ്രൈവർമാർ സമരത്തിലേക്ക് ഇറങ്ങുന്നത്. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള 33 ഓളം ഓൺലൈൻ ടാക്സി ഡ്രൈവർ സംഘടനകളും ട്രേഡ് യൂണിയനുകളും സമരത്തിൽ അണിനിരക്കുമെന്നും, ആയിരക്കണക്കിന് ഡ്രൈവർമാർ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് പൂർണമായും ഓഫ്‌ലൈൻ ആകുമെന്നും നേതാക്കൾ പ്രതികരിക്കുന്നു. ഈമാസം 21 മുതലാണ് സമരം നടക്കുക.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe