പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഓട്ടോയിൽ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമം; 2 യുവാക്കൾ പിടിയിൽ

news image
Jul 18, 2026, 2:25 am GMT+0000 payyolionline.in

വയനാട് മാനന്തവാടിയിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ഓട്ടോയിൽ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തിയ കേസിൽ രണ്ടു യുവാക്കൾ അറസ്റ്റിൽ. വ്യാഴാഴ്ച രാവിലെ വീട്ടിലേക്ക് നടന്നുപോകുകയായിരുന്ന കുട്ടിയെ ഓട്ടോയിൽ പിടിച്ചുകയറ്റി പീഡിപ്പിക്കുകയായിരുന്നു. പേര്യ സ്വദേശികളായ എൻ. അഫ്സൽ (32), ശ്രിജിൻ പി. ജയിംസ് (24) എന്നിവരാണ് പിടിയിലായത്.പ്രതികൾക്കെതിരെ പോക്സോ വകുപ്പുകൾ ചുമത്തി മാനന്തവാടി പൊലീസ് കേസെടുത്തു. പ്രതികളായ യുവാക്കൾ ഇതിന് മുൻപും ലഹരി കേസുകളിൽ പിടിക്കപ്പെട്ടിട്ടുള്ളവരാണ്. ഇവർക്കെതിരെ കൂടുതൽ നടപടികളിലേക്ക് പൊലീസ് കടക്കും.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe