തിരുവനന്തപുരം: മൺസൂർ ബംബർ ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ പത്ത് കോടി MC 576896 എന്ന നമ്പറിനാണ്. രണ്ടാം സമ്മാനമായ പത്ത് ലക്ഷം അഞ്ച് പേർക്കാണ്. MA 530984, MB 884378, MC 351820, MD 557299, ME 685578 എന്നീ നമ്പറുകൾക്കാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനമായ അഞ്ച് ലക്ഷവും അഞ്ച് പേർക്കാണ്. MA 816079, MB 725332, MC 504425, MD 323192, ME 739809 ഈ നമ്പറുകൾക്കാണ് മൂന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്.
ഒന്നാം സമ്മാനമായ ടിക്കറ്റ് കണ്ണൂരിലെ ഏജന്റായ മനോജാണ് വിറ്റത്. എറണാകുളം സ്വദേശിയാണ് ടിക്കറ്റ് വാങ്ങിയിരുന്നത്. ഒന്നാം സമ്മാനം അടിച്ച ഭാഗ്യശാലിക്ക് നികുതി പിടിച്ച ശേഷം 7,01,87,500 കോടി രൂപയാണ് ലഭിക്കുക. ഈ തുകയിൽ നിന്ന് കേന്ദ്ര സർക്കാരിന്റെ ആദായ നികുതി സർ ചാർജ്, ഹെൽത്ത് ആൻഡ് എജ്യുക്കേഷൻ സെസും പിടിക്കും. ഇതിന് ശേഷം ആറ് കോടി 30 ലക്ഷം രൂപയായിരിക്കും ലഭിക്കുക. 250 രൂപയായിരുന്നു മൺസൂൺ ടിക്കറ്റിന്റെ വില.
