ഉമ്മൻ ചാണ്ടി അനുസ്മരണ ദിനം: കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ഉച്ചഭക്ഷണ വിതരണം നടത്തി

news image
Jul 18, 2026, 2:15 pm GMT+0000 payyolionline.in

കൊയിലാണ്ടി: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അനുസ്മരണ ദിനത്തോടനുബന്ധിച്ച് ഉമ്മൻ ചാണ്ടി ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി ഉച്ചഭക്ഷണ വിതരണം നടത്തി. പരിപാടിയുടെ ഉദ്ഘാടനം അഡ്വ. കെ. പ്രവീൺ കുമാർ എം.എൽ.എ നിർവ്വഹിച്ചു.

ട്രസ്റ്റ് ചെയർമാൻ രാജേഷ് കീഴരിയൂർ, ജനറൽ കൺവീനർ പി. കെ. അരവിന്ദൻ മാസ്റ്റർ, കെ.പി.സി.സി അംഗങ്ങളായ മഠത്തിൽ നാണു, പി. രത്‌നവല്ലി, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മുരളി തോറോത്ത്, ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. കെ. വിജയൻ, വി.ടി. സുരേന്ദ്രൻ, രജീഷ് വെങ്ങളത്ത്കണ്ടി, തൻഹീർ കൊല്ലം, തങ്കമണി ചൈത്രം, മനോജ് പയറ്റുവളപ്പിൽ, കെ.പി. വിനോദ് കുമാർ, യു.വി. മനോജ്, എ.കെ. ജാനിബ്, കെ.എം. സുമതി, രാമകൃഷ്ണൻ പൊറ്റക്കാട്, റംഷി കാപ്പാട്, ഷം മനാസ്, എം.പി.നി. മനാസ് മൂടാടി, കെ.എം. ആദർശ് എന്നിവർ പങ്കെടുത്തു.

കൊയിലാണ്ടി നഗരസഭാ കൗൺസിലർമാരായ പി.ടി. ഉമേന്ദ്രൻ, നിഷ പയറ്റുവളപ്പിൽ, രമ്യ മനോജ്, എ.കെ. ഖാദർ, ദിനേശൻ, ജസ്‌ലു, നുസൈബ ഷമീം എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe