വൺ ലാസ്റ്റ് ഡാൻസ് ; സൂപ്പർ ഹിറ്റ് പ്രതികരണങ്ങൾ നേടി വിജയ് യുടെ ‘ജനനായകൻ’

news image
Jul 23, 2026, 8:54 am GMT+0000 payyolionline.in

വിജയ്‌യുടെ അവസാന ചിത്രമായ ജന നായകൻ തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. ഏറെ നാൾ നീണ്ട റിലീസ് പ്രതിസന്ധികൾക്ക് ശേഷമാണ് ജന നായകൻ തിയേറ്ററിലെത്തിയത്. ചിത്രം വിജയ് ഫാൻസ് തിയേറ്ററുകളിൽ ആഘോഷപൂർവ്വമാണ് വരവേറ്റത്. വിജയ് നായകനായി എത്തുന്ന ഒരു സിനിമ ഇനി തങ്ങൾക്കൊരിക്കലും FDFS കാണാൻ കഴിയില്ലല്ലോ എന്ന സങ്കടം കൂടി ആരാധകർ സിനിമ കഴിഞ്ഞ ശേഷം പങ്കുവെക്കുന്നുണ്ട്.

സിനിമയ്ക്ക് മികച്ച പ്രതികരണമാണ് എങ്ങും ഉയരുന്നത്. വിജയ്‌യുടെ പെർഫോമൻസും മമിത ബൈജുവിന്റെ സീനുകളുമെല്ലാം കയ്യടി നേടി. ചിത്രം സമൂഹത്തിലേക്ക് ശക്തമായ സന്ദേശങ്ങളും കൈമാറുന്നുണ്ട്.

ഫിലിം റിവ്യൂവർമാരുൾപ്പെടെ ചിത്രത്തിന് പോസിറ്റീവ് റിവ്യൂ ആണ് നൽകിയിരിക്കുന്നത്. ഫൈറ്റ് സീനുകളും വി.എഫ്.എക്സും മികച്ച വിഷ്വൽ ട്രീറ്റ് സമ്മാനിച്ചു എന്നാണ് ആരാധകരുടെ പ്രതികരണം. അതേ സമയം ചിത്രം 18 വയസ്സ് തികയാത്തവർക്ക് കാണാൻ പറ്റാത്തത് കലക്ഷനെ ബാധിക്കുമെന്ന് ആശങ്കയുണ്ട്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe