ഐക്യദാർഢ്യം വിദ്യാർഥികൾക്ക്, സിജെപിക്കല്ല; കെ. സുധാകരൻ സിജെപി സമരവേദിയിൽ, വിദ്യാർഥികൾക്ക് പിന്തുണ അറിയിച്ചു

news image
Jul 23, 2026, 11:08 am GMT+0000 payyolionline.in

കോൺഗ്രസ് നേതാവ് കെ സുധാകരൻ എം പി ഡൽഹി ജന്തർമന്തറിൽ. സിജെപി പ്രതിഷേധ വേദി സന്ദർശിച്ചു. ഐക്യദാർഢ്യം സിജെപിക്കല്ല, വിദ്യാർത്ഥികൾക്കെന്ന് അദ്ദേഹം അറിയിച്ചു. സിജെപിക്ക് പിന്തുണ നൽകുന്ന കാര്യം കോൺഗ്രസിന് ഏകപക്ഷിയമായി തീരുമാനിക്കാൻ കഴിയില്ല. നേതാക്കളുമായി കൂടി ആലോചിക്കണം. വിദ്യാർത്ഥികൾക്ക് മർദ്ദനമേറ്റ പശ്ചാത്തലത്തിലാണ് സന്ദർശനമെന്നും കെ സുധാകരൻ വ്യക്തമാക്കി.

അതേസമയം ജന്തർ മന്തറിലെ യുവാക്കളുടെ പ്രതിഷേധം ഇന്നും പാർലമെൻ്റിൻ്റെ ഇരുസഭകളെയും തടസപ്പെടുത്തി. പ്രതിപക്ഷ എംപിമാർ മന്ത്രി ധർമേന്ദ്ര പ്രധാൻ്റെ രാജി ആവശ്യപ്പെട്ട് ബഹളം വച്ചു. സഭാ സമ്മേളനം ആരംഭിക്കുന്നതിനു മുമ്പുതന്നെ സഭയിൽ പ്രതിഷേധം തുടങ്ങിയിരുന്നു.

വിഷയത്തിൽ ചർച്ച ആകാമെന്ന് സ്പീക്കർ സഭയെ അറിയിച്ചെങ്കിൽ ബഹളം തുടർന്നതോടെ ലോക്സഭ നിർത്തിവച്ചു. പിന്നീട് ചേർന്നപ്പോഴും ബഹളമയമായതോടെ സഭ പിരിഞ്ഞു.രണ്ടു മിനിട്ട് മാത്രമാണ് സഭ സമ്മേളിക്കാൻ കഴിഞ്ഞത്. പ്രതിപക്ഷ എംപിമാർ നടുത്തളത്തിൽ ഇറങ്ങിയതോടെ പാർലിമെൻ്റിൽ ബഹളമായി. തുടർന്ന് രാജ്യസഭയും ലോക്സഭയും ഇന്നത്തേക്ക് പിരിയുകയായിരുന്നു.

അതേസമയം ഫാസ്റ്റ് ട്രാക്ക് കോടതി പരിഹാരമല്ലെന്ന് സിജെപി വക്താവ് സൗരവ് ദാസ്‌. നിലവിലെ കോടതി ഫാസ്റ്റ് ട്രാക്ക് കോടതി ആയി മാറ്റുമ്പോൾ കെട്ടിക്കിടക്കുന്ന കേസായി ഇതും മാറും. സമരത്തിന് നേതാവില്ല. സമരം ചെയ്യുന്നത് യുവാക്കളാണെന്നും സൗരവ് ദാസ്‌ പറഞ്ഞു. സമരം ഊരാകുടുക്കല്ലെന്ന് അശുതോഷ് റാങ്കെ പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe