കൊയിലാണ്ടി: നീറ്റ് പരീക്ഷാ അഴിമതിക്ക് നേതൃത്വം കൊടുത്ത കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് രാജ്യതലസ്ഥാനത്ത് നടക്കുന്ന യുവജന പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ആർ.ജെ.ഡി. കൊയിലാണ്ടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധജ്വാല സംഘടിപ്പിച്ചു.
ആർ.ജെ.ഡി. സംസ്ഥാന സമിതി അംഗം എം.പി. ശിവാനന്ദൻ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. ജനാധിപത്യപരമായ സമരങ്ങളെ അടിച്ചമർത്താൻ ശ്രമിക്കുന്ന കേന്ദ്ര സർക്കാരിന്റെ നയം രാജ്യത്തിന്റെ അഭിമാനത്തിനേറ്റ ക്ഷതമാണെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
മണ്ഡലം പ്രസിഡന്റ് രാമചന്ദ്രൻ കുയ്യണ്ടി അധ്യക്ഷത വഹിച്ചു. സമരത്തിൽ രജീഷ് മാണിക്കോത്ത്, രാജൻ കൊളാവിപ്പാലം, സി.കെ. ജയദേവൻ, കെ.വി. ചന്ദ്രൻ, പി.ടി. രാഘവൻ, കെ.ടി. രാധാകൃഷ്ണൻ, സുരേഷ് മേലേപ്പുറത്ത്, കബീർ സലാല, ബാബു കുളൂർ, അവിനാഷ് ചേമഞ്ചേരി, വളപ്പിൽ മോഹനൻ, കെ.എം. കുഞ്ഞിക്കണാരൻ എന്നിവർ സംസാരിച്ചു.
ചെറിയാവി സുരേഷ് ബാബു, പി.പി. മോഹൻദാസ്, എം.കെ. അശോകൻ, നിബിൻകാന്ത് മുണ്ടക്കളത്തിൽ, രജിലാൽ മാണിക്കോത്ത്, അർജ്ജുൻ മഠത്തിൽ, പ്രജീഷ് നല്ലോളി എന്നിവർ പ്രതിഷേധ പരിപാടികൾക്ക് നേതൃത്വം നൽകി.
