മാസപ്പടി കേസിൽ വീണയെ കുരുക്കി കൂടുതൽ തെളിവ്; നൽകാത്ത സേവനത്തിൻറെ ഇൻവോയ്സ് നിർമിച്ചത് ഐഫോണിൽ, വ്യാജ ഐടി സേവനത്തിൻറെ കരാറും കണ്ടെത്തി

news image
Jul 25, 2026, 11:53 am GMT+0000 payyolionline.in

കൊച്ചി: മാസപ്പടി കേസിൽ വീണയെ കുരുക്കി കൂടുതൽ തെളിവ് പുറത്ത്. നൽകാത്ത സേവനത്തിൻറെ ഇൻവോയ്സ് നിർമിച്ചത് ഐഫോണിൽ എന്ന് കണ്ടെത്തൽ. വ്യാജ ഐടി സേവനത്തിൻറെ കരാറും ഫോണിൽ കണ്ടെത്തി. കർത്തയുമായുള്ള ഇമെയിൽ ഇടപാടുകളും ഐഫോൺ വഴിയായിരുന്നു. സേവനങ്ങളെക്കുറിച്ചല്ല, പണമിടപാടുകളെക്കുറിച്ചാണ് ചർച്ചയെന്നും ഇഡി വ്യക്തമാക്കുന്നു. എക്സാലോജിക്കിനെ ഒഴിവാക്കിയപ്പോൾ സിഎംആർഎല്ലിന് വൻനേട്ടമുണ്ടായി. വീണയുടെ പേരിൽ മറ്റൊരു കമ്പനിയും കൂടിയുണ്ടെന്നും ഇഡി കണ്ടെത്തൽ. ലേക്കർ ഇന്ത്യ കോർപിൽ വീണ പാർട്ണറാണ്. കോഴിക്കോടാണ് കമ്പനി രജിസ്റ്റർ ചെയ്തിരിക്കുന്നത്. പിണറായിയുടെ വീട്ടിലെ പരിശോധനയിലാണ് രേഖ കണ്ടെത്തിയത്. അതേ സമയം ശശിധരൻ കർത്തയുടെ മൊഴി മാധ്യമ സൃഷ്ടിയാണെന്നാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയൻറെ പ്രതികരണം. അന്വേഷണം തന്നിലേക്ക് എത്തിക്കാൻ ഇഡി ശ്രമമെന്നും പിണറായി ആരോപിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe