ബേപ്പൂരിലെ വെളിച്ചെണ്ണ മില്ലിലുണ്ടായ തീപിടിത്തം; നിയന്ത്രണവിധേയമാക്കി, പ്രദേശത്ത് മുഴുവൻ പുക വ്യാപിക്കുന്നു

news image
Jul 27, 2026, 5:58 am GMT+0000 payyolionline.in

ബേപ്പൂർ: കോഴിക്കോട് ബേപ്പൂരിലെ വെളിച്ചെണ്ണ മില്ലിലുണ്ടായ തീപിടിത്തം നിയന്ത്രണവിധേയമാക്കി. ബേപ്പൂരിലെ രേണുക ഓയിൽ മില്ലിലാണ് ഞായറാഴ്ച രാത്രി പത്തുമണിയോടെ തീപിടിത്തമുണ്ടായത്. 95 ശതമാനം തീയണച്ചു. എന്നാൽ പ്രദേശത്ത് മുഴുവൻ പുക വ്യാപിക്കുകയാണ്.

മില്ലിൽ കൊപ്ര എത്തിക്കുന്ന ലോറിയും കത്തി നശിച്ച നിലയിലാണ്. ഫയർഫോഴ്‌സിന്റെ 13 യൂണിറ്റ് സ്ഥലത്തുണ്ട്. മില്ലിൽ കൂട്ടിയിട്ട കൊപ്ര, പിണ്ണാക്ക്, എണ്ണ ടാങ്ക് എന്നിവയാണ് കത്തിയത്. ലക്ഷങ്ങളുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്. തീപിടിത്തത്തിൽ ആളപായമില്ലെന്നത് ആശ്വാസമാണ്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe