മലപ്പുറം: ഒരാഴ്ച മുമ്പ് കാണാതായ യൂട്യൂബർ ദിൽഷാദിനെ കണ്ടെത്തി. മേഘാലയയിൽ നിന്നാണ് കണ്ടെത്തിയത്. ബൈക്ക് അപകടത്തിൽ പെട്ട് മേഘാലയയിലെ ആശുപത്രിയിൽ ചികിത്സയിലാണ് ദിൽഷാദ്. ‘യാത്ര ടുഡേ’ എന്ന യൂട്യൂബ് ചാനലിന്റെ ഉടമയാണിയാൾ. മലപ്പുറം ചെലേമ്പ്ര സ്വദേശിയായ ദിൽഷാദ് ഈ മാസം ആറിനാണ് വീട്ടിൽ നിന്നും യാത്ര പോയത്. 22-ാം തീയതി വരെ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. പിന്നീട് ബന്ധപ്പെടാൻ സാധിക്കാതെ വന്നതോടെ കുടുംബം പൊലീസിൽ പരാതി നൽകുകയായിരുന്നു.
യൂട്യൂബർ ദിൽഷാദിനെ കണ്ടെത്തി; ബൈക്ക് അപകടത്തിൽ പെട്ട് മേഘാലയയിലെ ആശുപത്രിയിൽ ചികിത്സയിൽ
Jul 29, 2026, 10:18 am GMT+0000
payyolionline.in
നിധിൻ രാജിന്റെ മരണം: ഡോ എംകെ റാമിനെ അഞ്ചരക്കണ്ടി ദന്തൽ കോളേജിലെത്തിച്ച് തെളിവ ..
ദേശീയപാതയിലൂടെ മൊബൈൽ ഫോൺ വിളിച്ച് വാഹനമോടിച്ച സംഭവം; ഡ്രൈവർക്കെതിരെ കേസെടുത്ത ..
