പയ്യോളി: ഭാഗവത സപ്താഹയജ്ഞം നടക്കുന്ന കിഴൂർ ശിവക്ഷേത്രത്തിലേക്ക് രുക്മിണി സ്വയംവര ഘോഷയാത്ര നടത്തി. തച്ചൻകുന്ന് പറമ്പിൽ ഭഗവതി ക്ഷേത്രത്തിൽ നിന്നാണ് ഘോഷയാത്ര ആരംഭിച്ചത്. സപ്താഹയജ്ഞ സമിതി ഭാരവാഹികളായ ആർ. രമേശൻ, കെ. വി. കരുണാകരൻ നായർ, പി. ഹരിദാസൻ, കപ്പന വേണു, സുഭാഷ് കോമത്ത്, ജി. കെ. അശോകൻ, ദേവി വെട്ടി പാണ്ടി, ബിന്ദു പണിക്കുളങ്ങര, ശൈലജ നമ്പ്യാർ തുടങ്ങിയവർ ഘോഷയാത്രയ്ക്ക് നേതൃത്വം നൽകി.ക്ഷേത്രത്തിൽ നടന്നുവരുന്ന ഭാഗവത സപ്താഹയജ്ഞം ഞായറാഴ്ച സമാപിക്കും.
കിഴൂർ ശിവക്ഷേത്രത്തിൽ ഭാഗവത സപ്താഹയജ്ഞത്തോടനുബന്ധിച്ച് രുക്മിണി സ്വയംവര ഘോഷയാത്ര നടത്തി
Aug 1, 2026, 5:03 am GMT+0000
payyolionline.in
വി. കെ. പത്മനാഭൻ കമ്പോണ്ടർ, കെ. പി. ഗോപിനാഥൻ അനുസ്മരണ സമ്മേളനം
തണ്ണീർത്തടം നികത്തി പഞ്ചായത്ത് ഓഫീസ് നിർമാണം: തിക്കോടിയിൽ തണ്ണീർത്തട സംരക്ഷണ ..
