നിയമന ക്രമക്കേടിൽ മാധ്യമങ്ങളെ പഴിച്ച് പി.എസ്.സി; എല്ലാം സുതാര്യമെന്നും വിശദീകരണം, അന്വേഷണവുമായി പൂർണമായി സഹകരിക്കുന്നെന്നും പി.എസ്.സി

news image
Aug 7, 2026, 2:23 pm GMT+0000 payyolionline.in

നിയമന ക്രമക്കേടിൽ മാധ്യമങ്ങളെ പഴിച്ച് പി.എസ്.സി.നിയമനങ്ങൾ നടന്നത് സുതാര്യമായി.മാധ്യമങ്ങൾ വ്യാജവാർത്തകൾ നൽകി. കോടതി തീർപ്പാക്കിയ പരാതികളിൽ വീണ്ടും ആക്ഷേപമുന്നയിക്കുന്നു. പ്രാഥമിക അന്വേഷണം പൂർത്തിയാക്കിയ ക്രൈം ബ്രാഞ്ച്, എഫ്.ഐ.ആർ ഇട്ട് തുടർ അന്വേഷണം നടത്തി വരികയാണെന്നും അവർ പ്രസ്താവനയിലൂടെ അറിയിച്ചു.

നടപടികൾ തസ്തികയുടെ ഉത്തരക്കടലാസ് മൂല്യനിർണയത്തിലുണ്ടായ പിഴവ് വാർത്തയായ പശ്ചാത്തലത്തിൽ, ഇതിനകം സെലക്ഷൻ പൂർത്തിയാകുകയും കാലാവധി പൂർത്തിയാക്കി റാങ്ക് പട്ടിക തന്നെ റദ്ദാകുകയും ചെയ്തതുൾപ്പടെയുള്ള തസ്തികകളുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു പരാതികൾ തുടർച്ചയായി ഉന്നയിക്കപ്പെടുകയും വാർത്തകളിൽ ഇടംപിടിക്കുകയും ചെയുന്ന പ്രവണത കണ്ടുവരുന്നു.

നിലവിൽ ഉയർത്തിക്കൊണ്ടുവന്നിട്ടുള്ള പല പരാതികളും തെരഞ്ഞെടുപ്പ് വേളയിൽ തന്നെ ഉന്നയിക്കപ്പെട്ടിട്ടുള്ളതും ക്രമപ്രകാരം പരിശോധിച്ച് നിജസ്ഥിതി പരാതിക്കാരെ ബോധ്യപ്പെടുത്തിയിട്ടുള്ളതുമാണ്. കമ്മീഷൻ്റെ നിലപാട് ശരിവച്ച് കോടതി തന്നെ തീർപ്പാക്കിയ പരാതികൾ പോലും കമ്മീഷനെതിരെയുള്ള പുതിയ ആക്ഷേപമായി അവതരിപ്പിക്കുന്നത് കമ്മിഷൻ്റെ യശ്ശസ്സിനെ കളങ്കപ്പെടുത്താനുള്ള ബോധപൂർവമായ ശ്രമമായാണ് വിലയിരുത്തേണ്ടതെന്നും അവർ പ്രസ്താവനയിൽ അറിയിച്ചു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe