ചാലിയാറിൽ മീൻപിടിത്തത്തിനിടെ ബോട്ട് മറിഞ്ഞ് യുവാവിനെ കാണാതായി; തെരച്ചിൽ തുടരുന്നു

news image
Aug 12, 2026, 3:17 am GMT+0000 payyolionline.in

കോഴിക്കോട്: ചാലിയാറിൽ മീൻപിടിക്കുന്നതിനിടെ ബോട്ട് മറിഞ്ഞ് മാവൂർ കുതിരാടം സ്വദേശിയായ ബാസിലിനെ (23) കാണാതായി. ബുധനാഴ്ച പുലർച്ചെ മണന്തല കടവിന് സമീപം പൂളക്കോട് ഭാഗത്തായിരുന്നു അപകടം. ബോട്ടിലുണ്ടായിരുന്ന മറ്റ് രണ്ടുപേർ നീന്തി രക്ഷപ്പെട്ടു.

​മീൻപിടിച്ചുകൊണ്ടിരിക്കെ അപ്രതീക്ഷിതമായി ബോട്ട് മറിയുകയായിരുന്നു. കൂടെയുണ്ടായിരുന്നവർ സുരക്ഷിതമായി കരയ്ക്കടുത്തുവെങ്കിലും ബാസിൽ ഒഴുക്കിൽപ്പെടുകയായിരുന്നു. വിവരമറിഞ്ഞതിനെത്തുടർന്ന് നാട്ടുകാരും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി പുഴയിൽ  തെരച്ചിൽ നടത്തിവരികയാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe