മുയിപ്പോത്ത് വീട്ടിൽ നിന്ന് പെരുമ്പാമ്പിനെ പിടികൂടി

news image
Aug 12, 2026, 5:50 am GMT+0000 payyolionline.in

മേപ്പയ്യൂർ: മുയിപ്പോത്തിൽ വീട്ടുപറമ്പിലെ കോഴികൂട്ടിൽ കയറിയ രണ്ടര മീറ്ററോളം നീളമുള്ള പെരുമ്പാമ്പിനെ പിടികൂടി. മുയിപ്പോത്ത് തെക്കുംമുറിയിലെ കണ്ടിയിൽ താഴക്കുനി സി. കുഞ്ഞമ്മത് മാസ്റ്ററുടെ വീട്ടിൽ നിന്നാണ് പാമ്പിനെ കണ്ടെത്തിയത്.
പുലർച്ചെ മൂന്ന് മണിയോടെ കോഴികൂട്ടിൽ നിന്ന് ശബ്ദം കേട്ട് വീട്ടുകാർ പുറത്തിറങ്ങി നോക്കിയപ്പോഴാണ് കൂടിന് സമീപം പാമ്പിനെ കണ്ടത്. തുടർന്ന് വിവരം അറിയിച്ചതിനെ തുടർന്ന് മുയിപ്പോത്ത് സ്വദേശികളായ കിണറ്റുംകര മുഹമ്മദ്, കണ്ടോത്ത് രാജി എന്നിവരെത്തി പാമ്പിനെ പിടികൂടുകയായിരുന്നു. പിടികൂടിയ പെരുമ്പാമ്പിനെ പിന്നീട് പെരുവണ്ണാമൂഴി ഫോറസ്റ്റ് ജീവനക്കാർക്ക് കൈമാറി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe