ചെരണ്ടത്തൂർ മൂഴിക്കൽ ഭഗവതി ക്ഷേത്രത്തിൽ കർക്കിടക വാവുബലി തർപ്പണം പൂർത്തിയായി

news image
Aug 12, 2026, 9:53 am GMT+0000 payyolionline.in

പയ്യോളി : ചെരണ്ടത്തൂർ മൂഴിക്കൽ ഭഗവതി ക്ഷേത്ര സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടന്ന കർക്കിടക വാവുബലി തർപ്പണത്തിൽ നാലായിരത്തോളം ഭക്തജനങ്ങൾ പങ്കെടുത്തു. കോഴിക്കോട് ശ്രേഷ്ഠാചാര സഭയുടെ നേതൃത്വത്തിലാണ് ചടങ്ങുകൾ നടത്തിയത്.

ബലിതർപ്പണത്തിനായി വിപുലമായ സൗകര്യങ്ങളാണ് ഈ വർഷം ക്ഷേത്ര സംരക്ഷണ സമിതി ഒരുക്കിയിരുന്നത്. ഒരേസമയം 400-ലധികം പേർക്ക് ബലിതർപ്പണം നടത്താനുള്ള സജ്ജീകരണങ്ങൾ ഉണ്ടായിരുന്നു. മണിയൂർ പഞ്ചായത്തിലെ 28 അംഗ രക്ഷാമിത്രം സുരക്ഷാ ടീം, ഫയർഫോഴ്സ്, പോലീസ് എന്നിവരുടെ പൂർണ്ണ മേൽനോട്ടത്തിലാണ് സുരക്ഷ ഉറപ്പാക്കിയത്.

ഇതിനുപുറമെ ആംബുലൻസ്, അടിയന്തര മെഡിക്കൽ സേവനങ്ങളും തർപ്പണസ്ഥലത്ത് സജ്ജീകരിച്ചിരുന്നു. ബലിതർപ്പണത്തിൽ പങ്കെടുത്ത മുഴുവൻ ഭക്തജനങ്ങൾക്കും പ്രഭാതഭക്ഷണവും വിതരണം ചെയ്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe