കൊയിലാണ്ടി സബ് ട്രഷറി പുതിയ കെട്ടിടത്തിലേക്ക് മാറ്റണം; പെൻഷനേഴ്സ് യൂണിയൻ സിവിൽ സ്റ്റേഷൻ മാർച്ച്

news image
Aug 13, 2026, 10:04 am GMT+0000 payyolionline.in

കൊയിലാണ്ടി: സബ് ട്രഷറിയുടെ പ്രവർത്തനം പുതിയ കെട്ടിടത്തിൽ ഉടൻ ആരംഭിക്കണമെന്നാവശ്യപ്പെട്ട് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ സിവിൽ സ്റ്റേഷൻ മാർച്ച് നടത്തി. പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ മാർച്ചിൽ നിർവഹിച്ചിട്ടും ട്രഷറി അവിടേക്ക് മാറ്റാത്തതിൽ പ്രതിഷേധിച്ചായിരുന്നു മാർച്ച്.

ട്രഷറി പുതുക്കിപ്പണിയുന്നതിന്റെ ഭാഗമായി കഴിഞ്ഞ മൂന്ന് വർഷമായി അരങ്ങാടത്തുള്ള ഒരു കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് സബ് ട്രഷറി താൽക്കാലികമായി പ്രവർത്തിക്കുന്നത്. ഒന്നാം നിലയിലേക്ക് പടികൾ കയറിപ്പോകേണ്ടി വരുന്നത് പെൻഷൻ വാങ്ങാനെത്തുന്ന വയോജനങ്ങൾക്ക് വലിയ ദുരിതമാണ് സൃഷ്ടിക്കുന്നത്. ഉദ്ഘാടനം കഴിഞ്ഞിട്ടും പുതിയ കെട്ടിടം തുറന്നുനൽകാൻ അധികൃതർ തയ്യാറാകാത്തത് കടുത്ത അനാസ്ഥയാണെന്ന് യൂണിയൻ ചൂണ്ടിക്കാട്ടി. പ്രതിഷേധ മാർച്ച് യൂണിയൻ ജില്ലാ പ്രസിഡന്റ് കെ. വി. ജോസഫ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി സി. അപ്പുക്കുട്ടി, സംസ്ഥാന കൗൺസിലർ ശ്രീധരൻ അമ്പാടി, എം. എം. ചന്ദ്രൻ, പി. വി. രാജൻ, എൻ. കെ. വിജയഭാരതി തുടങ്ങിയവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe