കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പയ്യോളി ബസാർ ഓഫീസ് ഉദ്ഘാടനം ചെയ്തു

news image
Aug 15, 2026, 1:50 pm GMT+0000 payyolionline.in

തുറയൂർ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പയ്യോളി ബസാർ യൂണിറ്റ് ഓഫീസിന്റെ ഉദ്ഘാടനം ജില്ലാ സെക്രട്ടറി ഷംസുദ്ദീൻ കമ്മന നിർവഹിച്ചു. യൂണിറ്റ് പ്രസിഡന്റ് അബ്ദുറഹ്മാൻ കേക്കണ്ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി രാമകൃഷ്ണൻ ഇമേജ് സ്വാഗതം ആശംസിച്ചു. സംസ്ഥാന കമ്മിറ്റി അംഗം മൂസ മണിയോത്ത്, യൂത്ത് വിങ് ജില്ലാ സെക്രട്ടറി ശ്രീജിത്ത് അശ്വനി, അസ്സൈനർ കോലാത്ത്, അമ്മദ് പോസി, മുഹമ്മദ് ഷീറ്റ് ഹൗസ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. തുടർന്ന് ഗിരീഷ് സി.പി. ചടങ്ങിൽ നന്ദി രേഖപ്പെടുത്തി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe