പയ്യോളി: അയനിക്കാട് മഠത്തിൽ മുക്കിലെ പെരൂളി രാഗേഷിന്റെ ഓർമ്മക്കായി നാട്ടുകാരുടെ സഹായത്തോടെ സമാഹരിച്ച പാലിയേറ്റീവ് ഉപകരണങ്ങൾ പയ്യോളി നോർത്ത് മേഖല സുരക്ഷ പാലിയേറ്റീവിന് കൈമാറി. പരിപാടി സുരക്ഷ ജില്ലാ കമ്മിറ്റി അംഗം പി കെ ദിവാകരൻ ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ പി.കെ സുരേഷ് അധ്യക്ഷനായി. പി.കെ ദിവാകരൻ, സുരക്ഷ ജില്ലാ കമ്മിറ്റി അംഗം എം.പി ഷിബു എന്നിവർ ഉപകരണങ്ങൾ ഏറ്റുവാങ്ങി. എൻ.സി മുസ്തഫ, മേഖല സെക്രട്ടറി കെ.സുനിൽ, ടി.കെ അജയ് കുമാർ എന്നിവർ സംസാരിച്ചു. എം.ടി രഞ്ജിത്ത് സ്വാഗതവും എം.ടി നിധീഷ് നന്ദിയും പറഞ്ഞു.
