കോഴിക്കോട്: മകന്റെ അടിയേറ്റ് പിതാവ് ദാരുണമായി മരിച്ചു. കോഴിക്കോട് വെള്ളിപറമ്പ് സ്വദേശി മക്കിനിയാട്ട് ശശിധരൻ (64) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ശശിധരന്റെ മകൻ അഭിരാമിനെ മെഡിക്കൽ കോളേജ് പോലീസ് കസ്റ്റഡിയിലെടുത്തു.
കുടുംബവഴക്കിനെ തുടർന്ന് മദ്യലഹരിയിലെത്തിയ മകൻ പിതാവിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റ ശശിധരനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മെഡിക്കൽ കോളേജ് പോലീസ് കേസെടുത്ത് തുടർനടപടികൾ ആരംഭിച്ചിട്ടുണ്ട്.
