പയ്യോളി: പയ്യോളി ഓട്ടോ ഗുഡ്സ് കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊഴിലാളികൾക്കുള്ള ഓണക്കിറ്റ് വിതരണവും ശാന്തി പാലിയേറ്റീവ് ക്ലിനിക്കിനുള്ള ധനസഹായ കൈമാറ്റവും സംഘടിപ്പിച്ചു. മെഡിസിൻ സപ്പോർട്ട് ഫണ്ടിലേക്ക് 3000 രൂപയാണ് കോ-ഓർഡിനേഷൻ കമ്മിറ്റി ശാന്തി പാലിയേറ്റീവിനായി നൽകിയത്.
ചടങ്ങിൽ റഫീഖ് തൗബ, സന്തോഷ് കെ.സി, ലത്തീഫ് ടി.കെ, ആനന്ദൻ പൊറായി, വള്ളിൽ പപ്പൻ, രതീശൻ വലിയകത്ത്, സജീവൻ യു, അജ്നാസ് ടി, കെ.വി. സുനി എന്നിവർ പങ്കെടുത്തു.
