പയ്യോളിയിൽ തിരുവോണ നാളിൽ കാറിടിച്ച് പരിക്കേറ്റ അയനിക്കാട് സ്വദേശി മരിച്ചു

news image
Aug 30, 2026, 8:50 am GMT+0000 payyolionline.in

പയ്യോളി: ദേശീയപാതയിൽ അയനിക്കാട് കുറ്റിയിൽ  പീടികയ്ക്ക് സമീപം കാറിടിച്ച് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. അയനിക്കാട് മഠത്തിൽ മുക്ക് കുരുവങ്ങാട്ട് താഴെ ‘അരുൺ’ എന്ന ബാലകൃഷ്ണൻ (60) ആണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ അന്തരിച്ചത്.

തിരുവോണ നാളിൽ ഉച്ചയ്ക്ക് 1.15-ഓടെയായിരുന്നു അപകടം. റോഡ് മുറിച്ചുകടക്കുകയായിരുന്ന ബാലകൃഷ്ണനെ അമിതവേഗതയിലെത്തിയ കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഉടൻ തന്നെ പയ്യോളിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ബാലകൃഷ്ണന്റെ ഒരു കാൽ ശസ്ത്രക്രിയയിലൂടെ മുറിച്ചുമാറ്റിയിരുന്നു. നാല് ദിവസത്തെ ചികിത്സയ്ക്കിടെ ഇന്ന് രാവിലെയോടെയാണ് മരണം സംഭവിച്ചത്.  ഭാര്യ: രാധ. മക്കൾ: അരുണിമ, അനുരാഗ്, പരേതനായ അനിരുദ്ധ്. മരുമകൻ: ശിൽപേഷ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe