മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട വഞ്ചനാകേസിൽ അഗസ്റ്റിൻ സഹോദരന്മാർ ഇന്ന് ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാവും. കേസിന്റെ കുറ്റപത്രം വായിച്ച് കേൾപ്പിക്കാനാണ് പ്രതികൾ കോടതിയിൽ എത്തുന്നത്. ഒന്നാംപ്രതി റോജി അഗസ്റ്റിൻ നേരിട്ടും രണ്ടാംപ്രതി ആന്റോ അഗസ്റ്റിനും ജോസ്കുട്ടി അഗസ്റ്റിനും വീഡിയോ കോൺഫറൻസ് വഴിയാണ് ഹാജരാകുന്നത്. പ്രതികളുടെ ഹർജികൾ ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണ് കോടതി നടപടി. വയനാട് മേപ്പാടിയിൽ നിന്ന് അനധികൃതമായി മുറിച്ച് കടത്തിയ മരങ്ങൾ വനംവകുപ്പ് പാസ് ഉണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് എറണാകുളത്തെ മരകമ്പനി ഉടമയ്ക്ക് വിൽപ്പന നടത്തി വിശ്വാസ വഞ്ചന കാണിച്ചെന്നായിരുന്നു എറണാകുളം അമ്പലമേട് പോലീസിന്റെ കേസ്. കമ്പനി ഉടമ അലിയാർ നൽകിയ പരാതിയിലാണ് 2021 ൽ റോജി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, ജോസ് കുട്ടി അഗസ്റ്റിൻ എന്നിവരെ പ്രതിയാക്കി കേസ് എടുത്തത്.
മുട്ടിൽ മരംമുറി:അഗസ്റ്റിൻ സഹോദരന്മാർ ഇന്ന് ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാവും
Aug 31, 2026, 3:34 am GMT+0000
payyolionline.in
തുറയൂർ ആക്കൂൽവയൽ പൊട്ടനായത്തിൽ കമല അന്തരിച്ചു
ഓപ്പറേഷന് തൂഫാന്: സീനിയര്‍ സിറ്റിസണ്‍സ് സംഗമവും തൂഫാന് കെയര്‍ പ്രഖ്യാപനവു ..
