കരിപ്പൂരിൽ എട്ടുമാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ സ്വർണക്കടത്ത്; ഒരു കോടിയുടെ സ്വർണവുമായി പിതാവ് പിടിയിൽ

news image
Sep 2, 2026, 8:30 am GMT+0000 payyolionline.in

കരിപ്പൂരിൽ 8 മാസം പ്രായമുള്ള കുഞ്ഞിൻ്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്. കുഞ്ഞിൻ്റെ പിതാവിൻ്റെ ദേഹത്ത് ഒളിപ്പിച്ച മിശ്രിത രൂപത്തിലുള്ള സ്വർണവും പിടികൂടിയിട്ടുണ്ട്. റാസൽ ഖൈമയിൽ നിന്ന് കരിപ്പൂരിൽ എത്തിയ പൊന്നാനി സ്വദേശിയുടെയും 8 മാസം പ്രായമുള്ള കുഞ്ഞിന്റെയും ദേഹത്തുനിന്നാണ് സ്വർണം കണ്ടെടുത്തത്. പിതാവും മൂന്ന് മക്കളുമാണ് എത്തിയത്. ഒരു കോടി രൂപയുടെ സ്വർണമാണ് ഡിആർഐ പിടികൂടിയത്. രഹസ്യ വിവരത്തെ തുടർന്ന് കോഴിക്കോട് നിന്നെത്തിയ ഡിആർഐ സംഘമാണ് സ്വർണ്ണക്കടത്ത് കണ്ടെത്തിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe