ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ആലപ്പുഴയിൽ മൂന്ന് ഹൗസ് ബോട്ടുകൾ കത്തിനശിച്ചു

news image
Sep 3, 2026, 5:42 am GMT+0000 payyolionline.in

ആലപ്പുഴ: പള്ളാത്തുരുത്തിയിൽ നിർത്തിയിട്ടിരുന്ന ഹൗസ് ബോട്ടുകളിൽ ഗ്യാസ് സിലിണ്ടർ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ച് വൻ തീപിടിത്തം. പള്ളാത്തുരുത്തി പാലത്തിന് തെക്കുവശത്തായി നിർത്തിയിട്ടിരുന്ന ‘ലേക്‌സ് ആൻഡ് ലഗൂൺസ്’ കമ്പനിയുടെ മൂന്ന് ബോട്ടുകൾക്കാണ് തീപിടിച്ചത്. അപകടസമയത്ത് ബോട്ടിനുള്ളിൽ ആളുകൾ ഇല്ലാതിരുന്നതിനാൽ വലിയൊരു ദുരന്തമാണ് തലനാരിഴയ്ക്ക് ഒഴിവായത്.

​സിലിണ്ടർ പൊട്ടിത്തെറിച്ചതിനെ തുടർന്ന് ബോട്ടുകളിലേക്ക് വേഗത്തിൽ തീ പടരുകയായിരുന്നു. ശബ്ദം കേട്ടെത്തിയ നാട്ടുകാരും വിവരമറിഞ്ഞെത്തിയ ഫയർഫോഴ്‌സ് സംഘവും ചേർന്ന് മണിക്കൂറുകളോളം പരിശ്രമിച്ചാണ് തീയണയ്ക്കാനുള്ള ശ്രമങ്ങൾ നടത്തിയത്. അപകടത്തിൽ ബോട്ടുകൾക്ക് വൻ സാമ്പത്തിക നഷ്ടം സംഭവിച്ചിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe