സാങ്കൽപ്പികമായി ബൈക്ക് ഓടിച്ചുകാണിച്ചില്ല; ഉള്ള്യേരിയിൽ പ്ലസ് വൺ വിദ്യാർഥികൾക്ക് സീനിയേഴ്സിന്റെ ക്രൂരമർദനം

news image
Sep 3, 2026, 5:44 am GMT+0000 payyolionline.in

ഉള്ള്യേരി: ഉള്ള്യേരി പാലോറ ഹയർസെക്കൻഡറി സ്‌കൂളിൽ റാഗിങ്ങിന്റെ ഭാഗമായി പ്ലസ് വൺ വിദ്യാർഥികളെ സീനിയർ വിദ്യാർഥികൾ കൂട്ടം ചേർന്ന് ക്രൂരമായി മർദിച്ചു. കഴിഞ്ഞ ചൊവ്വാഴ്ച വൈകീട്ട് സ്‌കൂൾ ഗ്രൗണ്ടിൽ വെച്ചായിരുന്നു സംഭവം. സാങ്കൽപ്പികമായി ബൈക്ക് ഓടിച്ചുകാണിക്കാൻ പ്ലസ് ടു വിദ്യാർഥികൾ ആവശ്യപ്പെടുകയും, ഇത് ചെയ്യാൻ വിസമ്മതിച്ച പ്ലസ് വൺ വിദ്യാർഥികളെ ക്രൂരമായി മർദിക്കുകയുമായിരുന്നു.

​വിദ്യാർഥികളെ മർദിച്ചു വീഴ്ത്തുന്നതും ചവിട്ടുന്നതും വെള്ളത്തിലേക്ക് തള്ളിയിടുന്നതുമായ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പരിക്കേറ്റ കുട്ടികൾ ആശുപത്രിയിൽ ചികിത്സ തേടി. മുൻപും ഇവിടെ സമാനമായ രീതിയിൽ ഭീഷണികളും റാഗിങ് ശ്രമങ്ങളും നടന്നതായി പരാതിയുണ്ട്. സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സ്‌കൂൾ അധികൃതർ അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe